ഇടുക്കി: ഇടുക്കിയില്‍ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. കണ്ണന് ദേവന് കമ്പനി പെരിയവര എസ്റ്റേറ്റില്‍ ലോവര്ഡിവിഷനില് പ്രവീണ്‍ കുമാറിനെയാണ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി മൂന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രവീണിന്റെ ഭാര്യ ശ്രീജയെ വീടിനുള്ളിലാണ് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ജൂണ്‍ പതിനാറിനാണ് സംഭവം. ഭര്‍ത്താവിന് രഹസ്യമായി രണ്ട് കുട്ടികളുടെ അമ്മയായ സ്ത്രീയുമായിട്ടുള്ള അടുപ്പമാണ് യുവതി ആത്മഹത്യ ചെയ്യാന്‍ കാരണമെന്നാണ് സൂചന.
also read: ‘ഹര് ഘര്‍ തിരംഗ’; വീടുകളില്‍ പതാക ഉയര്‍ത്തി മോഹന്‍ലാലും സുരേഷ് ഗോപിയും
പ്രണയത്തിലായിരുന്ന പ്രവീണും ശ്രീജയും ഒരു വര്‍ഷം മുമ്പാണ് വിവാഹിതരായത്. കുറച്ച് നാളുകള്‍ക്ക് ശേഷമാണ് ഇയാള്‍ രണ്ട് കുട്ടികളുടെ അമ്മയായ സ്ത്രീയുമായി അടുപ്പത്തിലായത്. ഇതേച്ചൊല്ലി വീട്ടില്‍ സ്ഥിരമായി വഴക്കുണ്ടാകാറുണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു.