രാജ്യം 75ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ ഒരുങ്ങുകയാണ്. സ്വാതന്ത്ര്യദിന ആഘോഷമായ ആസാദി കാ അമൃത് മഹോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ‘ഹര് ഘര്‍ തിരംഗ’ പരിപാടിയുടെ ഭാഗമായി മലയാളികളുടെ പ്രിയതാരങ്ങള്‍ വീടുകളില്‍ ദേശീയ പതാക ഉയര്‍ത്തിയിരിക്കുകയാണ്.
നടന്മാരായ മോഹന്‍ലാലും സുരേഷ് ഗോപിയുമാണ് പരിപാടിയുടെ ഭാഗമായത്. സുരേഷ് ഗോപി തിരുവനന്തപുരം, ശാസ്തമംഗലത്തെ വസതിയിലും മോഹന്‍ലാല്‍ എറണാകുളം എളമക്കരയിലെ വസതിയിലുമാണ് ഇന്ന് രാവിലെപതാക ഉയര്‍ത്തിയത്.
also read: 23കാരന്റെ മര്‍ദനമേറ്റു, കോഴിക്കോട് യുവാവിന് ദാരുണാന്ത്യം
ആസാദി കാ അമൃത് മഹോത്സവത്തില്‍ അഭിമാനപൂര്‍വ്വം പങ്ക് ചേരുന്നുവെന്നും ‘ഹര് ഘര്‍ തിരംഗ’ രാജ്യ സ്നേഹം ഊട്ടിയുറപ്പിക്കാനും ഒന്നായി മുന്നേറാനും സഹായിക്കുമെന്നും മോഹന്‍ലാല്‍ പതാകയുയര്‍ത്തിയതിന് ശേഷം പറഞ്ഞു.
‘ഹര് ഘര്‍ തിരംഗ’ പരിപാടിയിലൂടെ 20 കോടിയിലധികം വീടുകള്‍ക്ക് മുകളില്‍ ദേശീയ പതാക ഉയര്‍ത്തുക എന്നതാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇത്തവണ വിപുലമായാണ് സ്വാതന്ത്രദിനം ആഘോഷിക്കുന്നത്.