കോഴിക്കോട് : ഇരുപത്തിമൂന്നുകാരന്റെ മര്‍ദനമേറ്റ് യുവാവിന് ദാരുണാന്ത്യം. കോഴിക്കോട് ജില്ലയിലെ വളയത്താണ് സംഭവം. ചുഴലി നീലാണ്ടുമ്മലിലെ വാതുക്കല് പറമ്പത്ത് വിഷ്ണു ആണ് മരിച്ചത്.
മുപ്പത് വയസ്സായിരുന്നു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റതാണ് മരണ കാരണമെന്നാണ് നിഗമനം. ചീക്കോന്ന് ചമ്പി ലോറ നീളംപറമ്പത്ത് അഖിലാണ് വിഷ്ണുവിനെ ക്രൂരമായി മര്‍ദിച്ചത്.
സംഭവത്തിന് പിന്നാലെ വിഷ്ണുവിനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തു. പരുക്കേറ്റ വിഷ്ണുവിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു.
തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരിക്കെയാണ് മരിച്ചത്. അമ്മ:സുമതി (സിഡിഎസ് മെമ്പര്‍ വളയം പഞ്ചായത്ത്), അച്ഛന്: പരേതനായ കൃഷ്ണന്, ഭാര്യ: ശ്രേയ, സഹോദരി: ഷിന്‍സി