കോഴിക്കോട്: വിദ്യാര്‍ത്ഥികളുടെ ദേഹത്തേക്ക് തെങ്ങ് ഒടിഞ്ഞുവീണു. കോഴിക്കോട് ജില്ലയിലെ വടകര പുതിയാപ്പിലാണ് നടുക്കുന്ന സംഭവം. അപകടത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥികളെ നാട്ടുകാര്‍ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സ്കൂളില്‍ പോകുന്നതിനിടെയാണ് വിദ്യാര്‍ത്ഥികളുടെ ദേഹത്തേക്ക് തെങ്ങ് ഒടിഞ്ഞ് വീണത്. അപകടത്തില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിനികള്‍ക്കാണ് പരിക്കേറ്റത്. നാലുപേരാണ് ഉണ്ടായിരുന്നത്. എന്നാല്‍ രണ്ടു കുട്ടികള്‍ക്ക് കാര്യമായ പരിക്കില്ല.
also read: വാഹന പരിശോധനക്കിടെ പൊലീസുകാരനെ ഇടിച്ച് തെറിപ്പിച്ച് ബൈക്ക് യാത്രികന്, പരിക്കേറ്റ് ആശുപത്രിയില്‍
കാറ്റില്‍ തെങ്ങ് ഒടിഞ്ഞ് ഇവരുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. പരിക്കേറ്റ ഇവരെ നാട്ടുകാര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടികള്‍ ചികിത്സയിലാണ്.