കല്‍പ്പറ്റ: തനിക്ക് ഒരു വിദ്യാര്‍ത്ഥിച്ച് അയച്ച രസകരമായ സന്ദേശം പങ്കുവെച്ച് വയനാട് കളക്ടര്‍. തുടര്‍ച്ചയായി സ്ക്കൂളിന് അവധി പ്രഖ്യാപിച്ചതോടെയായിരുന്നു കളക്ടര്‍ക്ക് വിദ്യാര്‍ത്ഥിനി ഇ മെയില്‍ സന്ദേശം അയച്ചത്. നാല് ദിവസം അടുപ്പിച്ച് വീട്ടിലിരിക്കാന്‍ ബുദ്ധിമുട്ടാണെന്നും ബുധനാഴ്ച്ച സ്ക്കൂളിന് അവധി വേണ്ടെന്നുമാണ് സന്ദേശത്തിലൂടെ വിദ്യാര്‍ത്ഥിനി ആവശ്യപ്പെടുന്നത്.
ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി സഫൂറ നൗഷാദാണ് കളക്ടര്‍ക്ക് മെയില്‍ അയച്ചത്. വയനാട് ജില്ലാ കളക്ടര്‍ സന്ദേശത്തിന്റെ സ്ക്രീന്‍ഷോട്ട് ഉള്‍പ്പെടെ തന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുകയാണ്. നമ്മുടെ കുട്ടികള്‍ പൊളിയാണെന്നും അവരുടെ ലോകം വിശാലമാണെന്നും കളക്ടര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
കളക്ടറുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ
അയ്യോ ! ഇനി ലീവ് തരല്ലേ ആറാം ക്ലാസുകാരി സഫൂറ നൗഷാദിന്റെ ഇമെയില്‍ ഇന്ന് രാവിലെയാണ് കിട്ടിയത്. നാലു ദിവസം അടുപ്പിച്ച് വീട്ടിലിരിക്കാന്‍ വലിയ ബുദ്ധിമുട്ടാണെന്നും, ബുധനാഴ്ച ക്ലാസ് വേണമെന്നും ആണ് മിടുക്കിയുടെ ആവശ്യം.എത്ര തെളിമയാണ് ഈ സന്ദേശത്തിന് മിടുക്കരാണ് നമ്മുടെ മക്കള്‍.
അവരുടെ ലോകം വിശാലമാണ്. നക്ഷത്രങ്ങള്‍ക്കുമപ്പുറത്തേക്ക് നോക്കാന്‍ കഴിയുന്ന മിടുക്കര്‍. ഇവരില്‍ നമ്മുടെ നാടിന്റെയും ഈ ലോകത്തിന്റെയും ഭാവി ഭദ്രമാണ്.അഭിമാനിക്കാം- വിദ്യാര്‍ഥികള്‍ക്കൊപ്പം, രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും സര്‍ക്കാരിനും സമൂഹത്തിനും – വളര്‍ന്ന് വരുന്ന ഈ തലമുറയെ ഓര്‍ത്ത്