തിരുവനന്തപുരം: ഭക്ഷ്യവകുപ്പ് മന്ത്രി ജിആര്‍ അനിലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെഞ്ചുവേദനയെത്തുടര്‍ന്നാണ് അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം രാത്രി ഒന്‍പതോടെയാണു സംഭവം. വീട്ടില്‍ വച്ചാണ് മന്ത്രിക്ക് ശാരീരിക അസ്വസ്ഥതയുണ്ടായത്. തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
also read: കാറും പിക്കപ്പ് വാനും കൂട്ടിയിച്ച് അപകടം, രണ്ടുപേര്‍ക്ക് ദാരുണാന്ത്യം
പരിശോധനയ്ക്കു ശേഷം നിരീക്ഷണത്തിനായി കാര്‍ഡിയോളജി ഐസിയുവിലേക്കു മാറ്റി. മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.