പാലക്കാട്: പാലക്കാട് കാറും പിക്കപ്പ് വാനും കൂട്ടിയിച്ച് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. കാറില്‍ സഞ്ചരിച്ചിരുന്ന ഷുഹൈബ് (28), സുറുമി എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് രണ്ടുപേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
വ്യാഴാഴ്ച ഉച്ചയ്ക്ക് 2.40 ഓടേയായിരുന്നു നടുക്കുന്ന അപകടം. പാലക്കാട് മണ്ണാര്‍ക്കാടിന് സമീപം തച്ചമ്പാറയില്‍ പാലക്കാട് നിന്ന് മണ്ണാര്‍ക്കാട് ഭാഗത്തേക്ക് പോകുകയായിരുന്ന കാറില്‍ എതിര്‍ദിശയില്‍ നിന്ന് വന്ന പിക്കപ്പ് വാന്‍ ഇടിക്കുകയായിരുന്നു.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഷുഹൈബിനേയും സുറുമിയേയും അശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല. കാറിലുണ്ടായിരുന്ന ഹന്ന (18) പരിക്കുകളോടെ മണ്ണാര്‍ക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പിക്കപ്പ് വാന്‍ഡ്രൈവര്‍ സയിദും (64) പരിക്കുകളോടെ ആശുപത്രിയിലാണ്.