കൊല്ലം: കൊല്ലത്ത് കടംവാങ്ങിയ പണം തിരികെ നല്‍കാത്തതിന് തലക്കടിച്ച് യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമം. കടയ്ക്കല്‍ മണലുവട്ടം സ്വദേശിയായ റിയാസാണ് ആക്രമണത്തിന് ഇരയായത്. ഓട്ടോറിക്ഷ ഡ്രൈവറായ സദാശിവനും ഇയാളുടെ ബന്ധുവായ മിനിയും ചേര്‍ന്നാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്ന് റിയാസ് പറയുന്നു.
സംഭവത്തില്‍ അക്രമികളില്‍ ഒരാളായ തുടയന്നൂര്‍ സ്വദേശിയായ സദാശിവനെ പൊലീസ് അറസ്റ്റ് ചെയ്തു. മിനി ഒളിവിലാണ്. ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. കൊല്ലം കടയ്ക്കലില്‍ മണലുവട്ടം ജംഗ്ഷനില്‍ വെച്ചാണ് യുവാവ് ആക്രമിക്കപ്പെട്ടത്.
also read: ഹണിമൂണ്‍ യാത്രക്കിടെ ഭാര്യയെ കൊലപ്പെടുത്തി, മൃതദേഹം വെള്ളച്ചാട്ടത്തില്‍ ഒഴുക്കി, യുവാവ് അറസ്റ്റില്‍
കടം വാങ്ങിയ ഇരുന്നൂറ് രൂപ തിരിച്ച് കൊടുക്കാഞ്ഞതിനാണ് യുവാവിനെ ഇരുവരും ചേര്‍ന്ന് ആക്രമിച്ചത്. സദാശിവനില്‍ നിന്നാണ് റിയാസ് 200 രൂപ കടം വാങ്ങിയത്. ഇത് ലഭിക്കാതിരുന്നപ്പോള്‍ മിനി വിറകു കഷ്ണം എടുത്ത് റിയാസിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു.
അടിയേറ്റ് നിലത്തുവീണ റിയാസിനെ പിന്നാലെയെത്തിയ സദാശിവനും ആക്രമിച്ചു. ഓട്ടോറിക്ഷയില്‍ നിന്ന് കത്തിയെടുത്ത് കുത്തി. നിലവിളികേട്ട് നാട്ടുകാര്‍ എത്തിയപ്പോഴേക്കും സദാശിവനും മിനിയും ഓടി രക്ഷപെട്ടു. റിയാസ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി. പിന്നലെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.