ചെന്നൈ: തമിഴ്നാട്ടില്‍ ഹണിമൂണ്‍ യാത്രക്കിടെ ഭാര്യയെ കൊലപ്പെടുത്തി വെള്ളച്ചാട്ടത്തില്‍ ഒഴുക്കിയ യുവാവ് അറസ്റ്റില്‍. ചെന്നൈ റെഡ്ഹില്‍സ്, സെങ്ക്രണ്ടം സ്വദേശിയായ മദനാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ആന്ധ്രപ്രദേശിലെ കോണിയ പാലസിലേക്കുള്ള യാത്രയ്ക്കിടയില്‍ ഉണ്ടായ തര്‍ക്കത്തിനിടെയാണ് മദന്‍ ഭാര്യ തമിഴ്ശെല്‍വിയെ(18) കൊലപ്പെടുത്തിയത്.
മദന്‍ കുറ്റം സമ്മതിച്ചതായിട്ടാണ് പൊലീസ് നല്കുന്ന സൂചന. തമിഴ്ശെല്‍വിയെ കൊലപ്പെടുത്തിയ ശേ,ം മൃതദേഹം പിന്നീട് വെള്ളച്ചാട്ടത്തില്‍ ഉപേക്ഷിക്കുകയായിരുന്നു.ദീര്‍ഘകാലത്തെ പ്രണയത്തിനൊടുവില്‍ നാല് മാസം മുന്‍പായിരുന്നു തമിഴ്ശെല്‍വിയും മെക്കാനിക്കായ മദനും തമ്മിലുള്ള വിവാഹം.
ഇരുവരും വിവാഹ ശേഷം റെഡ്ഹില്സിനടുത്തുള്ള സെങ്ക്രണ്ടത്തേക്ക് താമസം മാറി. ചെന്നൈ പുഴല്‍ കതിര്‍വേട് സ്വദേശിയാണ് തമിഴ്ശെല്‍വി. ഒരു മാസം മുന്‍പ് ശെല്‍വിയെ ഫോണില്‍ ലഭ്യമാവാതിരുന്നതോടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്തപ്പോള്‍ ശെല്‍വി തന്നെ ഉപേക്ഷിച്ചു കടന്നു കളഞ്ഞെന്നായിരുന്നു മദന്റെ വാദം. പിന്നീട് മാതാപിതാക്കള്‍ മദ്രാസ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്കി. ഇതിന് പിന്നാലെ നടത്തിയ ചോദ്യം ചെയ്യലില്‍ ഭാര്യയെ കൊലപ്പെടുത്തിയ കാര്യം മദന്‍ സമ്മതിക്കുകയായിരുന്നു. സംഭവം നാടിനെ ഒന്നടങ്കം നടുക്കിയിരിക്കുകയാണ്.