കോട്ടയം: ജഡ്ജിയുടെ വിധി കേട്ട് കോടതിയില്‍ നിന്ന് ചാടി ഓടി പ്രതി. കോട്ടയത്താണ് സംഭവം. എരുമേലിയില്‍ വ്യാപാരിയെ ആക്രമിച്ച കേസിലെ പ്രതികളില്‍ ഒരാളാണ് വിധി കേട്ട ഉടനെ കോടതിയില്‍ നിന്നും രക്ഷപ്പെട്ട് ഓടിയത്.
കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ ആയിരുന്നു സംഭവം. 10,000 രൂപ പിഴയും അഞ്ച് വര്‍ഷം കഠിന തടവുമായിരുന്നു പ്രതിക്ക് ശിക്ഷയായി ജഡ്ജി ശിക്ഷയായി വിധിച്ചത്.
also read: പെരുമഴ; 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
എന്നാല്‍ വാദം പൂര്‍ത്തിയാക്കി വിധി പ്രസ്താവിച്ച ഉടനെ ഇയാള്‍ കോടതിയില്‍ നിന്ന് ഇറങ്ങി ഓടുകയായിരുന്നു.