പാലക്കാട്: പാലക്കാട്ടെ ദുരഭിമാനക്കൊല കേരളക്കരയെ ഒന്നടങ്കം നടുക്കിയിരുന്നു. തേങ്കുറുശ്ശിയില്‍ അനീഷ് എന്ന യുവാവാണ് പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ ദുരഭിമനക്കൊലയ്ക്ക് ഇരയായത്. സംഭവത്തില്‍ അനീഷിന്റെ ഭാര്യ ഹരിത പാലക്കാട് ഫസ്റ്റ് അഡീഷനല്‍ സെഷന്‍സ് കോടതിയില്‍ മൊഴി നല്കി.
പിതാവും അമ്മാവനും ഇതരസമുദായത്തില്‍പ്പെട്ടയാളെ വിവാഹം കഴിച്ചതിന്റെ പേരില്‍ ‘മാനക്കേട്’ ഉണ്ടായെന്ന് പറഞ്ഞതായും പലതവണ ഭീഷണിപ്പെടുത്തിയതായുമാണ് ഹരിതയുടെ മൊഴി. കേസില്‍ ഹരിതയുടെ വിചാരണ പൂര്‍ത്തിയാക്കി. കേസിന്റെ അടുത്ത വിചാരണ 12നു നടക്കും.
also read: മൊബൈലില്‍ ഉച്ചത്തില്‍ പാട്ട് വെച്ചതിനെ ചൊല്ലി തര്‍ക്കം, അനിയനെ അടിച്ചുകൊന്ന് ചേട്ടന്, നടുക്കം
അനീഷിന്റെ സഹോദരനും കേസില്‍ ദൃക്സാക്ഷിയുമായിരുന്ന അരുണിനെ കോടതി നേരത്തെ വിചാരണ ചെയ്തിരുന്നു. അനീഷിന്റെ കൊലപാതകം ദുരഭിമാനക്കൊലയെന്നു വ്യക്തമാക്കി ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഹരിതയുടെ അച്ഛന് തേങ്കുറുശ്ശി കുമ്മാണി പ്രഭുകുമാര്‍ (43), അമ്മാവന് കെ.സുരേഷ്കുമാര്‍ (45) എന്നിവരാണു കേസില്‍ പ്രതികള്‍. പ്രോസിക്യൂഷനു വേണ്ടി അഡ്വ.പി.അനിലാണ് ഹാജരായത്.