പാലക്കാട്: അനിയന് ചേട്ടനെ അടിച്ചുകൊന്നു. പാലക്കാട് ജില്ലയിലാണ് നടുക്കുന്ന സംഭവം. മുളയന്‍കാവ് നടയ്ക്കല്‍ വീട്ടില്‍ സന്‍വര്‍ ബാബു ആണ് കൊല്ലപ്പെട്ടത്. നാല്‍പ്പത് വയസ്സായിരുന്നു. മൊബൈലില്‍ ഉച്ചത്തില്‍ പാട്ട് വെച്ചതിനാണ് കൊലപാതകം.
സംഭവത്തില്‍ ഇയാളുടെ അനിയന് ഷക്കീറിനെ കൊപ്പം പൊലീസ് കസ്റ്റഡിയിലെടുത്തു. മൊബൈലില്‍ ഉച്ചത്തില്‍ പാട്ട് വെച്ചതിനെ ചൊല്ലി സന്‍വര്‍ ബാബുവും ഷക്കീറും തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സന്വറാണ് പാട്ടുവെച്ചത്.
also read: കരകവിഞ്ഞ് പുഴകള്‍, പാലങ്ങളും റോഡുകളും വെള്ളത്തില്‍, ദുരിതപ്പെയ്ത്ത് തുടരുന്നു
ശബ്ദം കുറയ്ക്കാന്‍ ഷക്കീര്‍ ആവശ്യപ്പെട്ടെങ്കിലും സന്‍വര്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് സന്‍വര്‍ ബാബുവിനെ ഷക്കീര്‍ മരക്കഷ്ണം കൊണ്ട് അടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവം നാടിനെ ഒന്നടങ്കം നടുക്കിയിരിക്കുകയാണ്.