കോഴിക്കോട്: ക്യാന്റീനില്‍ വിതരണം ചെയ്ത ഭക്ഷണത്തില്‍ പുഴുവും കോഴിത്തൂവലും. കോഴിക്കോടാണ് സംഭവം. മുക്കം കെഎംസിടി മെഡിക്കല്‍ കോളജ് ക്യാന്റീനില്‍ വിതരണം ചെയ്ത ഭക്ഷണത്തിലാണ് പുഴുവിനെയും കോഴിത്തൂവലും കണ്ടത്.
സംഭവത്തില്‍ വിദ്യാര്‍ത്ഥികള്‍ കോളജിനു മുന്നില്‍ മണിക്കൂറുകളോളം പ്രതിഷേധിച്ചു. വന്‍ തുകയാണ് മെസ് ഫീസ് ഇനത്തില്‍ മാത്രം മാനേജ്മെന്റ് ഈടാക്കുന്നതെന്നും എന്നിട്ടും വൃത്തിഹീനമായ രീതിയിലാണ് കാന്റീന് നടത്തുന്നതെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.
also read: പുലര്‍ച്ചെ ശൗചാലയത്തില്‍ പോകാന്‍ പുറത്തിറങ്ങി, യുവതിയെ കാട്ടാന ചവിട്ടിക്കൊന്നു, ദാരുണം
കോളജിലെ അഞ്ഞൂറോളം മെഡിക്കല്‍ വിദ്യാര്‍ത്ഥിളാണ് പ്രധാന ഓഫീസിനു മുന്നില്‍ മണിക്കൂറുകളോളം സമരം നടത്തിയത്. സ്്ക്രൂ, പുഴു, ഈച്ച, കോഴിത്തൂവല്‍ ഇതെല്ലാമാണ് മുക്കം കെഎംസിടി മെഡിക്കല്‍ കോളജ് ക്യാന്റീനില്‍ വിതരണം ചെയ്ത ഭക്ഷണത്തില്‍ നിന്ന് കിട്ടിയത്.
ഭക്ഷണത്തില്‍ നിന്നും കിട്ടിയ സകല മാലിന്യങ്ങളുടെയും ചിത്രങ്ങള്‍ വിദ്യാര്‍ത്ഥികള്‍ അപ്പപ്പോള്‍ എടുത്തുവച്ചു. പലവട്ടം മാനേജ്മെന്റിന് പരാതിയും നല്കി. സഹികട്ടാണ് ഒടുവില്‍ സമരത്തിനിറങ്ങിയതെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.