പാലക്കാട്: പാലക്കാട് സ്കൂള്‍ വിദ്യാര്‍ത്ഥിയുടെ ശരീരത്തിലൂടെ പാമ്പ് കയറിയിറങ്ങി. മങ്കര ഗവണ്മെന്റ് ഹയര്‍സെക്കണ്ടറി സ്ക്കൂളിലാണ് നടുക്കുന്ന സംഭവം. ക്ലാസ് മുറിയില്‍ വച്ചാണ് നാലാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ ശരീരത്തിലൂടെ പാമ്പ് കയറി ഇറങ്ങിയത്.
പാമ്പിനെ കണ്ടതോടെ കുട്ടികള്‍ നിലവിളിക്കുകയായിരുന്നു. ശരീരത്തിലൂടെ കയറിയിറങ്ങിയ പാമ്പ് കടിച്ചതായുള്ള സംശയത്തില്‍ കുട്ടിയെ ഉടന്‍ തന്നെ സ്കൂള്‍ അധികൃതര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടി ഇപ്പോള്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തിന് പിന്നാലെ സ്ക്കൂള് അധികൃതര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നാട്ടുകാര്‍ രംഗത്തെത്തി.
also read: കാല്‍നട യാത്രക്കാരനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ബൈക്ക് മറിഞ്ഞു, യുവാവിന് ദാരുണാന്ത്യം
സ്കൂള്‍ പരിസരം കാടുപിടിച്ച് കിടക്കുന്നതാണ് പാമ്പ് ക്ലാസ് മുറി വരെ എത്താന്‍ കാരണമെന്ന് കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും ആരോപിച്ചു. ഇവര്‍ പ്രതിഷേധവുമായി സ്ക്കൂളിലെത്തി. സംഭവം വലിയ വാര്‍ത്തയായി മാറിയിരിക്കുകയാണ്.