തിരുവനന്തപുരം: റെക്കോര്‍ഡ് വില്പനയുമായി ഓണം ബംപര്‍ ലോട്ടറി. ഒരാഴ്ചയ്ക്കുള്ളില്‍ പത്തര ലക്ഷം ടിക്കറ്റുകള്‍ വിറ്റതായാണ് റിപ്പോര്‍ട്ട്. . കഴിഞ്ഞ തിങ്കളാഴ്ചയാണ് ഓണം ബംപര്‍ ടിക്കറ്റ് വില്പന തുടങ്ങിയത്.
സംസ്ഥാനത്ത് റെക്കോര്‍ഡ് കലക്ഷന്‍ ലഭിച്ചതോടെ 90 ലക്ഷം ടിക്കറ്റുകള്‍ അച്ചടിക്കാനാണു ഭാഗ്യക്കുറി വകുപ്പിന്റെ തീരുമാനം. സെപ്റ്റംബര്‍ 18നാണ് നറുക്കെടുപ്പ്. 10 സീരീസുകളിലാണ് ടിക്കറ്റുകള്‍ പുറത്തിറങ്ങിയത്. ഭാഗ്യക്കുറി വകുപ്പിന്റെ ചരിത്രത്തിലെ റെക്കോര്‍ഡ് സമ്മാനത്തുകയാണ് ഇത്തവണ പ്രഖ്യാപിച്ചിരിക്കുന്നത്.
also read: നീങ്ങിത്തുടങ്ങിയ ട്രെയിനില്‍ നിന്നും ചാടിയിറങ്ങി, 22കാരന് ദാരുണാന്ത്യം
25 കോടി രൂപയാണ് ഓണം ബംപര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനം. 5 കോടി രൂപയാണ് രണ്ടാം സമ്മാനം. 10 പേര്‍ക്ക് ഒരു കോടി രൂപ വീതം മൂന്നാം സമ്മാനം. മറ്റ് സമ്മാനങ്ങളും ഭാഗ്യശാലികളെ കാത്തിരിക്കുന്നുണ്ട്.