മലപ്പുറം; ട്രെയിനില്‍ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം. എളംകൂര്‍ ചെറാംകുത്തില്‍ മണലായിയിലെ കല്ലിങ്ങല്‍ മഹേഷാണ് മരിച്ചത്. ഇരുപത്തിരണ്ട് വയസ്സായിരുന്നു. തീവണ്ടിയില്‍ നിന്ന് ചാടിയിറങ്ങവെ കാല്‍തെറ്റി ട്രെയിനിന് അടിയിലേക്ക് വീഴുകയായിരുന്നു.
ഞായറാഴ്ച പുലര്‍ച്ചെ തിരൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് അപകടമുണ്ടായത്. പോത്തന്നൂരില്‍ നിന്നാണ് മഹേഷ് പോണ്ടിച്ചേരി-മംഗളൂരു എക്സ്പ്രസില്‍ കയറുന്നത്. തിരൂരില്‍ വണ്ടി നിര്‍ത്തിയത് അറിയാന്‍ മഹേഷ് വൈകിയതാണ് അപകടത്തിന് കാരണമായത്.
also read: കൂട്ടുകാര്‍ക്കൊപ്പം ആറ്റില്‍ കുളിക്കാനിറങ്ങി, മെഡിക്കല്‍ വിദ്യാര്‍ഥി മുങ്ങിമരിച്ചു
4.58-ന് വണ്ടി വിട്ടപ്പോള്‍ മഹേഷ് പെട്ടെന്ന് പ്ലാറ്റ്ഫോമിലേക്ക് ചാടിയിറങ്ങുകയായിരുന്നു. കാല്‍തെറ്റി തീവണ്ടിക്കടിയിലേക്കു വീണു. തിരുച്ചിറപ്പള്ളിയില്‍ എംആര്‍എഫ് കമ്പനിയില്‍ ഇലക്ട്രിക്കല്‍ സൂപ്പരൈ്വസറായ മഹേഷ്. സത്യകുമാറിന്റെയും സുനിതയുടെയും മകനാണ്. സഹോദരി: മഞ്ജിത.