കൊല്ലം: ആറ്റില്‍ കുളിയ്ക്കാനിറങ്ങിയ മെഡിക്കല്‍ വിദ്യാര്‍ഥി മുങ്ങിമരിച്ചു. അമ്പലത്തുംകാല പുത്തന്‍പുരയ്ക്കല്‍ എം എം ജോസിന്റെ (കോട്ടയം നര്‍കോട്ടിക് സെല്‍ ഡിവൈ എസ് പി) മകന് ജോയലാണ് മരിച്ചത്. ഇരുപത് വയസ്സായിരുന്നു.
തിരുനെല്‍വേലിയിലുള്ള ആറ്റിലാണ് മുങ്ങി മരിച്ചത്. തിരുനെല്‍വേലി മെഡിക്കല്‍ കോളേജിലെ രണ്ടാം വര്‍ഷ എം ബി ബി എസ് വിദ്യാര്‍ഥിയായിരുന്നു. കൂട്ടുകാരുമൊത്ത് ആറ്റില്‍ കുളിയ്ക്കവേ കയത്തില്പ്പെട്ടതായാണ് പ്രാഥമിക നിഗമനം.
also read: സ്വര്‍ണക്കടയില്‍ നിന്ന് രണ്ടുപവന്റെ മാല മോഷ്ടിച്ച് ഓടി, കര്‍ണാടക സ്വദേശി പിടിയില്‍
രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പട്ടമല സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളി വികാരി ഫാ.ഫിലിപ് മാത്യുവിന്റെ (റോയി) സഹോദര പുത്രനാണ്.