തിരുവനന്തപുരം: തിരുവനന്തപുരത്ത് അമ്മയ്ക്കും മകള്‍ക്കും നേരെ അയല്‍വാസികളുടെ ആസിഡ് ആക്രമണം. കാട്ടാക്കടയിലാണ് നടുക്കുന്ന സംഭവം. ആസിഡ് ആക്രമണത്തില്‍ കാട്ടാക്കട സ്വദേശികളായ ബിന്ദു, മകള്‍ അജേഷ എന്നിവര്‍ക്ക് കാര്യമായി പൊള്ളലേറ്റു. ഇരുവരും ചികിത്സയിലാണ്.
അയല്‍വാസികളുമായുള്ള അതിര്‍ത്തിതര്‍ക്കമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. ഇന്നലെ വൈകീട്ടോടെയാണ് സംഭവം. അയല്‍വാസികളായ അമ്മയും മകനും മരുമകളും ചേര്‍ന്ന് ആക്രമിച്ചു എന്നാണ് അമ്മയുടെയും മകളുടെയും പരാതിയില്‍ പറയുന്നത്.
also read: നല്ലൊരു ടീച്ചറാവണം, പഠനച്ചെലവിന് പണം കണ്ടെത്താന്‍ അച്ഛനൊപ്പം ലോട്ടറി വില്‍പ്പനയ്ക്കിറങ്ങി മകളും
പൊള്ളലേറ്റ ഇരുവരും തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. മകളുടെ കൈയ്ക്കും മുഖത്തുമാണ് പൊള്ളലേറ്റത്. റവന്യൂ അധികൃതര്‍ അളന്നുതിരിച്ച് നല്കിയ സ്ഥലത്ത് മതില് നിര്‍മ്മാണം പുരോഗമിക്കുന്നതിനിടയാണ് തര്‍ക്കം ഉണ്ടായതെന്ന് പൊലീസ് പറയുന്നു.
റബറിന് ഉറയിടാന് ഉപയോഗിക്കുന്ന ആസിഡ് ഉപയോഗിച്ചാണ് ആക്രമിച്ചതെന്നും പൊലീസ്് വ്യക്തമാക്കുന്നു. സംഭവത്തില്‍ അയല്‍വാസികളായ മൂവരെയും പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.