ആയൂര്‍: കെഎസ്ആര്‍ടിസി ബസ്സിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. തിരുവനന്തപുരം കാട്ടാക്കട ഉതിയന്കോണം തടത്തരികത്ത് പുത്തന്‍വീട്ടില്‍ കൃഷ്ണന്റെ ഭാര്യ രാധയാണ് (58) മരിച്ചത്. കെഎസ്ആര്‍ടിസി ബസില്‍ നിന്നിറങ്ങി റോഡ് കുറുകെ കടക്കുന്നതിനിടെ രാധയെ അതേ ബസ് ഇടിക്കുകയായിരുന്നു.
അപകടത്തില്‍ സാരമായി പരിക്കേറ്റ 58കാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഇന്നലെ രാവിലെ 7നാണ് സംഭവം. ആയൂര്‍ കെഎസ്ആര്‍ടിസി ഓപ്പറേറ്റിങ് സെന്ററിനു മുന്നിലായിരുന്നു അപകടം. പൂവാറില്‍ നിന്നു പമ്പയ്ക്കു സ്പെഷല്‍ സര്‍വീസ് നടത്തിയ കെഎസ്ആര്‍ടിസി ഫാസ്റ്റ് ബസാണ് ഇവരെ ഇടിച്ചത്.
also read: ഓടുകള്‍ വായുവില്‍ പറന്നു, മരങ്ങള്‍ കടപുഴകി, മിന്നല്‍ച്ചുഴലിയില്‍ വിറങ്ങലിച്ച് നാട്
ഇതേ ബസില്‍ ഇവര്‍ തിരുവനന്തപുരത്തു നിന്ന് ആയൂരില്‍ ഇറങ്ങി. ഇതിനു ശേഷം ബസിന്റെ മുന്നിലൂടെ റോഡ് കുറുകെ കടക്കുന്നതിനിടെ ബസ് മുന്നോട്ട് എടുക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. ഇവര്‍ ബസിന്റെ മുന്‍ഭാഗത്തു നിന്നത് ഡ്രൈവറുടെ ശ്രദ്ധയില്‍പെട്ടില്ല.
മുന്നോട്ടെടുത്ത ബസിന്റെ അടിയില്‍പെടുകയും പിന്‍ചക്രം കാലിലൂടെ കയറിയിറങ്ങുകയും ചെയ്തു. സാരമായി പരുക്കേറ്റ ഇവരെ വെഞ്ഞാറംമൂട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. കോന്നിയിലുള്ള വീട്ടില്‍ ജോലിക്കു നില്‍ക്കുകയാണ്.
ഇവിടേക്കു പോകുന്നതിന് ആയൂരിലെത്തി അഞ്ചല്‍ റോഡിന്റെ ഭാഗത്തേക്കു പോകുന്നതിനാണ് റോഡ് കുറുകെ കടന്നത്. ബാങ്ക് സംബന്ധമായ ആവശ്യത്തിനു രണ്ടു ദിവസം മുന്‍പാണ് ഇവര്‍ തിരുവനന്തപുരത്തെ വീട്ടിലെത്തിയത്. മക്കള്‍: രതീഷ്. രജീഷ്. മരുമക്കള്‍: വിനീത, സൂര്യ. ച