മലപ്പുറം: കമിതാക്കളെ റബര്‍ തോട്ടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം ജില്ലയിലാണ് സംഭവം. സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത് വന്നിരിക്കുകയാണിപ്പോള്‍. വിവാഹത്തിന് വീട്ടുകാര്‍ എതിര്‍ക്കുമോയെന്ന് ഭയന്നാണ് കമിതാക്കള്‍ ജീവനൊടുക്കിയതെന്നാണ് വിവരം.
മുള്ളുള്ളി കാഞ്ഞിരക്കടവ് സ്വദേശി വിനീഷ് (22), ഗൂഡല്ലൂര്‍ സ്വദേശിനി രമ്യ (22) എന്നിവരാണ് മരിച്ചത്. യുവാവിന്റെ വീട്ടില്‍ നിന്ന് 200 മീറ്റര്‍ അകലെയുള്ള റബര്‍ തോട്ടത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. റബര്‍ മരത്തില്‍ കിടക്കവിരിയുടെ രണ്ടറ്റത്തായിട്ടാണ് ഇരുവരും ജീവനൊടുക്കിയത്.
also read: വിവാഹ കൂദാശ ചടങ്ങിനിടെ പുരോഹിതൻ കുഴഞ്ഞു വീണു; ആശുപത്രിയിലെത്തിക്കും മുൻപേ മരണം
വിനീഷിന്റെ അമ്മാവന്റെ മകളാണ് രമ്യ. ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നു. എന്നാല്‍ വിവാഹത്തിന് വീട്ടുകാര്‍ എതിര്‍ക്കുമോയെന്ന് ഭയന്നാണ് കമിതാക്കള്‍ ജീവനൊടുക്കിയതെന്നാണ് സൂചന. രമ്യ ബംഗളൂരുവില്‍ നഴിസിംഗിന് പഠിക്കുകയാണ്.
മരിക്കുന്നതിന് മുന്‍പ് രമ്യയുടെ ഫോണില്‍ നിന്ന് യുവാവിന്റെ വീട്ടില്‍ വിളിച്ചിരുന്നെന്നും പറയപ്പെടുന്നു. ഇരുവരുടെയും മരണവാര്‍ത്ത നാടിനെ ഒന്നടങ്കം നടുക്കിയിരിക്കുകയാണ്.