തൃശൂര്‍: മഴയില്‍ തെന്നി നിയന്ത്രണംവിട്ട് ബൈക്ക് മറിഞ്ഞ് അപകടം. യുവതിക്ക് ദാരുണാന്ത്യം. കയ്പമംഗലത്ത് ഇന്നലെയായിരുന്നു അപകടം. കാട്ടൂര്‍ പൊഞ്ഞനം സ്വദേശി റംസിയയാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ റസിയ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് മരിച്ചത്.
മതിലകം പുന്നക്കബസാര്‍ സ്വദേശി ഹാര്ഷാദാണ് ബൈക്ക് ഓടിച്ചിരുന്നത്. പുറകിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു റംസിയ. ഗുരുതരമായി പരുക്കേറ്റ റംസിയയെ ആദ്യം കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നാലെ, വിദഗ്ധ ചികില്‍സയ്ക്കായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേയ്ക്കു മാറ്റി.
also read: 15കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി, മദ്രസ അദ്ധ്യാപകന് മലപ്പുറത്ത് അറസ്റ്റില്‍
ഇന്നു പുലര്‍ച്ചെയാണ് റംസിയ മരിച്ചത്. ഹാര്ഷാദിനും ഗുരുതരമായി പരുക്കേറ്റു. കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയില#് ചികില്‍സയിലാണ്. ഹാര്‍ഷാദ് നേരത്തെ ആംബുലന്‍സ് ഡ്രൈവറായിരുന്നു.
കയ്പമംഗലം എം.ഐ.സി. വഫിയ കോളജിലെ ബിരുദ വിദ്യാര്‍ഥിനിയാണ് റംസിയ. ബൈക്ക് തെന്നിവീഴുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. സമീപത്തെ കെട്ടിടത്തിലെ സിസിടിവി കാമറയിലാണ് അപകട ദൃശ്യങ്ങള്‍ പതിഞ്ഞത്.