ചേര്‍പ്പ്: വിദ്യാര്‍ത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ മദ്രസ അദ്ധ്യാപകന് അറസ്റ്റില്‍. മലപ്പുറം വട്ടല്ലൂര്‍ ചക്രതൊടി വീട്ടില്‍ അഷ്റഫിനെയാണ് (42) ചേര്‍പ്പ് സി.ഐ ടി.വി.ഷിബുവിന്റെ നേതൃത്വത്തില്‍ പൊലീസ് അറസ്റ്റുചെയ്തത്. ചിറയ്ക്കല്‍ ദാറുല്‍ ഇസ്ലാം മദ്രസ അദ്ധ്യാപകനാണ് പിടിയിലായത്.
മലപ്പുറം സ്വദേശിയായ 15 വയസുള്ള വിദ്യാര്‍ത്ഥി ചിറയ്ക്കലില്‍ താമസിച്ച് മദ്രസ പഠനം നടത്തിവരവേയാണ് പീഡനം നടന്നത്. കഴിഞ്ഞദിവസം വീട്ടിലെത്തിയ കുട്ടി മാതാപിതാക്കളോട് തന്നെ അധ്യാപകന് ഉപദ്രവിച്ച വിവരം അറിയിക്കുകയായിരുന്നു.
also read: നീന്തല്‍ പഠിപ്പിക്കുന്നതിനിടെ അപകടം; അച്ഛനും മകനും മുങ്ങിമരിച്ചു
തുടര്‍ന്ന് ചൈല്‍ഡ് ലൈനില്‍ നല്കിയ പരാതിയെ തുടര്‍ന്ന് പോക്സോ നിയമപ്രകാരമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. എസ്.ഐ ആര്.അരുണ്‍, ജയ്സണ്‍, സി.പി.ഒ രജനീഷ്, നവാസ്, ഷാനു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.