കണ്ണൂര്‍: നീന്തല്‍ പഠിപ്പിക്കുന്നതിനിടെ അച്ഛനും മകനും മുങ്ങിമരിച്ചു. കണ്ണൂരിലാണ് സംഭവം. എച്ചൂര്‍ സ്വദേശി ഷാജി, മകന് ജ്യോതിരാദിത്യ എന്നിവരാണ് മരിച്ചത്. മകനെ നീന്തല്‍ പഠിപ്പിക്കുന്നതിനിടെയാണ് സംഭവം. വട്ടപ്പൊയില്‍ പന്നിയോട് കുളത്തിലാണ് അപകടം നടന്നത്.
ജ്യോതരാദിത്യയ്ക്ക് തുടര്‍പഠനത്തിന് നീന്തല്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമായിരുന്നുവെന്നും, ഇതിനെ തുടര്‍ന്നാണ് നീന്തല്‍ പഠിക്കാന്‍ അച്ഛനും മകനും കുളത്തിലേയ്ക്ക് എത്തിയതെന്നുമാണ് പ്രാഥമിക വിവരം. വെള്ളത്തില്‍ മുങ്ങിയ മകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് ഷാജി മുങ്ങി മരിച്ചത്.
also read: പല്ലുതേയ്ക്കാതെ മകനെ ഉമ്മവച്ചതിനെ ചൊല്ലി തര്‍ക്കം, ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു
ഫയര്‍ഫോഴ്സും പൊലീസും നാട്ടുകാരും ചേര്‍ന്നാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്.ഷാജി എച്ചൂര്‍ സര്‍വീസ് സഹകരണ ബാങ്ക് മാനേജരാണ്.