മണ്ണാര്‍ക്കാട്: പാലക്കാട് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. മണ്ണാര്‍ക്കാട് പള്ളിക്കുറുപ്പില് കണ്ടുകണ്ടം വീട്ടിക്കാട് വീട്ടില്‍ അവിനാശിന്റെ ഭാര്യ ദീപിക ആണ് മരിച്ചത്. ഇരുപത്തിയെട്ട് വയസ്സായിരുന്നു. പ്രതി അവിനാശിനെ പൊലീസ് അറസ്റ്റ് ചെയ്തു.
വാക്ക് തര്‍ക്കത്തിന് പിന്നാലെയാണ് കൊലപാതകം. ചൊവ്വാഴ്ച രാവിലെ ഒമ്പതോടെയാണ് സംഭവം. പല്ലുതേയ്ക്കാതെ മകനെ ഉമ്മവയ്ക്കേണ്ടെന്ന് പറഞ്ഞതിനെ തുടര്‍ന്നുണ്ടായ വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു.
also read: കുടുംബ പ്രശ്നം, പോലീസുദ്യോഗസ്ഥന് തൂങ്ങിമരിച്ച നിലയില്‍
രാവിലെ കരച്ചില് കേട്ട് അയല്‍വാസികള്‍ എത്തിയപ്പോള്‍ ദീപിക വെട്ടേറ്റ് വീണു കിടക്കുകയായിരുന്നു. ഏക മകന് ഐവിന്റെ മുന്നില്‍വച്ചായിരുന്നു ദീപികയെ അവിനാശ് വെട്ടിവീഴ്ത്തിയത്. കഴുത്തിലും കൈയ്യിലും കാലിനും ഗുരുതരമായി പരിക്കേറ്റ ദീപികയെ നാട്ടുകാരെത്തി പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.
എന്നാല്‍ ജീവന് രക്ഷിക്കാനായില്ല. നാട്ടുകാര്‍ ഓടിയെത്തിയപ്പോള്‍ ഒന്നര വയസുള്ള മകന് ഐവിന് അമ്മയെ കെട്ടിപ്പിടിച്ച് കരയുന്നുണ്ടായിരുന്നു. ഭാര്യയെ വെട്ടാനുപയോഗിച്ച കൊടുവാളും കൈയില്‍പിടിച്ച് സമീപത്ത് തന്നെ അവിനാശമുണ്ടായിരുന്നു. നാട്ടുകാരാണ് അവിനാശിനെ പൊലീസില്‍ ഏല്‍പ്പിച്ചത്.