തിരുവമ്പാടി: 20കാരിയെ ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും സമഗ്രാന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് മാതാപിതാക്കള്‍ രംഗത്ത്. പുല്ലൂരാംപാറ കൊളക്കാട്ട്പാറ കളക്കണ്ടത്തില്‍ ശിഹാബുദ്ദീന്റെ ഭാര്യ ഹഫ്സത്ത് മരിച്ച സംഭവത്തിലാണ് ഭര്‍തൃവീട്ടുകാര്‍ക്ക് എതിരെ പരാതി ഉയര്‍ന്നിരിക്കുന്നത്.
ഹഫ്സത്തിന്റെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്കി. കഴിഞ്ഞ തിങ്കളാഴ്ചയാണ് യുവതിയെ തൂങ്ങി നല്ക്കുന്ന നിലയില്‍ കണ്ടെത്തിയത്. കോടഞ്ചേരി മുറമ്പാത്തി കിഴക്കെത്തില്‍ അബ്ദുല്‍സലാം-സുലൈഖ ദമ്പതിമാരുടെ മകളാണ്.
2020 നവംബര്‍ അഞ്ചിനായിരുന്നു പുല്ലൂരാംപാറയിലെ ഓട്ടോഡ്രൈവറായ ശിഹാബുദ്ദീനുമായി ഹഫ്സത്തിന്റെ വിവാഹം. ഇവര്‍ക്ക് ഒരുവയസ്സുള്ള മകളുണ്ട്. ബൈക്ക് വാങ്ങാനായി 50,000 രൂപ ഭാര്യയോട് ആവശ്യപ്പെട്ടിരുന്നെന്നും മുഴുവന്‍തുക കൊടുക്കാനാകാത്തതിനാല്‍ കുടുംബശ്രീയില്‍നിന്നും 25,000 രൂപ വായ്പയെടുത്തു നല്‍കിയിരുന്നതായും ഹഫ്സത്തിന്റെ പിതാവ് അബ്ദുല്‍സലാം പറയുന്നു.
ഹഫ്സത്ത് സ്തീധനത്തെച്ചൊല്ലി ഭര്‍ത്തൃവീട്ടുകാരുടെ പീഡനം സഹിച്ചിരുന്നെന്നാണ് മാതാപിതാക്കള്‍ പറയുന്നത്. മാനസികവും ശാരീരികവുമായി ഹഫ്സത്തിനെ പീഡിപ്പിക്കാറുണ്ടായിരുന്നുവെന്ന് മാതാപിതാക്കള്‍ പറയുന്നു. തിങ്കളാഴ്ച വൈകീട്ടാണ് ഹഫ്സത്തിനെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.
ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. ഭര്‍ത്തൃവീട്ടില്‍ അമിതമായി ജോലി ചെയ്യിക്കാറുണ്ടായിരുന്നുവെന്നാണ് മാതാവ് സുലൈഖ പറയുന്നത്. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.