ദുബായ് : ദുബായില്‍ വാഹനാപകടത്തില്‍ മലയാളി യുവതിക്ക് ദാരുണാന്ത്യം. വയനാട് ജില്ലയിലെ മാനന്തവാടി ചെറ്റപ്പാലം അരങ്ങില്‍താഴെ ഹഫ്സലിന്റെ ഭാര്യ റംഷീന ആണ് മരിച്ചത്. മുപ്പത്തിരണ്ട് വയസ്സായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ജോലിസ്ഥലത്തുനിന്ന് മടങ്ങുമ്പോള്‍ റോഡ് കുറുകെ കടക്കുന്നതിനിടയില്‍ വാഹനം ഇടിച്ചാണ് അപകടമെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. ഇവര്‍ ദുബായ് സത്വ അല്‍ ബിലയില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത് . ലാന്റ് ക്രൂയിസര്‍ വാഹനം റംഷീനയെ ഇടിക്കുകയായിരുന്നു.
also : പുഴയില്‍ ഇറങ്ങരുതെന്ന് പറഞ്ഞിട്ടും കേട്ടില്ല, ഗൗതം ചെന്നിറങ്ങിയത് ദുരന്തത്തിലേക്ക്
സിഗ്നല്‍ മറികടന്നുവന്ന വാഹനമാണ് അപകടമുണ്ടാക്കിയതെന്ന് ബന്ധുക്കള്‍ പറയുന്നു. മകന് മുഹമ്മദ് യിസാന്‍. പിതാവ്: അബൂബക്കര്‍. മാതാവ്: റംല. മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.