കൊച്ചി: നാലുവയസുകാരനെ അധ്യാപകന് ക്രൂരമായി മര്‍ദ്ദിച്ചു. കൊച്ചി പള്ളുരുത്തിയിലാണ് സംഭവം. ഇംഗ്ലീഷ് അക്ഷരമാല പഠിക്കാത്തതിനായിരുന്നു ട്യൂഷന് ടീച്ചറുടെ ക്രൂരമര്‍ദ്ദനം. സംഭവം പുറത്തറിഞ്ഞതിന് പിന്നാലെ അധ്യാപകന് നിഖിലിനെ പോലീസ് അറസ്റ്റ് ചെയ്തു.
പിഎച്ച്ഡി ബിരുദധാരിയായ നിഖില്‍ പള്ളുരുത്തിയില്‍ ഒരു ട്യൂഷന് സെന്റര്‍ നടത്തുന്നയാളാണ്. തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമാണ് നിഖില്‍ കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചത്. കുട്ടിക്ക് കനത്ത പനിയെ തുടര്‍ന്ന് മാതാപിതാക്കള്‍ ഡോക്ടറെ കാണിച്ചപ്പോഴാണ് അധ്യാപകന്റെ ക്രൂരമര്‍ദ്ദനം പുറത്തറിയുന്നത്.
സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. എബിസിഡി പഠിക്കാത്തതിനാണ് നിഖില്‍ സാര്‍ അടിച്ചതെന്ന് നാലുവയസുകാരന് പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം.
മര്‍ദ്ദനത്തെ തുടര്‍ന്ന് മാതാപിതാക്കള്‍ പൊലീസിലും ചൈല്‍ഡ് ലൈനിലും പരാതി നല്കി. തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്ത നിഖിലിനെ റിമാന്‍ഡ് ചെയ്തു.