തിരുവനന്തപുരം: വീട്ടില്‍ കഞ്ചാവ് വളര്‍ത്തിയ ബിജെപി നേതാവിന്റെ മരുമകന് അറസ്റ്റിലായത് വലിയ വാര്‍ത്തയായിരുന്നു. സംഭവത്തിന് പിന്നാലെ നേതൃസ്ഥാനം രാജിവെച്ചിരിക്കുകയാണ് ബിജെപി നേതാവ് സന്തോഷ് വിളപ്പില്‍. എസ് സി മോര്‍ച്ച ജില്ലാ പ്രസിഡന്റ് സ്ഥാനമാണ് രാജിവെച്ചത്.
‘വീട് നിയന്ത്രിക്കാന്‍ കഴിയാത്തവന് നാടിനെ നയിക്കാന്‍ യോഗ്യനല്ല’ എന്ന് സന്തോഷ് ഫേസ്ബുക്കില്‍ കുറിച്ചു. കഴിഞ്ഞ ദിവസമാണ് സന്തോഷിന്റെ മകളുടെ ഭര്‍ത്താവ് വിളപ്പില്‍ നൂലിയോട് രഞ്ജിത്തിനെ (33) കഞ്ചാവ് ചെടി വളര്‍ത്തിയതിന് പൊലീസ് അറസ്റ്റ് ചെയ്തത്.
also read: ആ ചിരി ഇനി നോവോര്‍മ്മ; നടന് ഖാലിദ് അന്തരിച്ചു
സന്തോഷിന്റെ വീടിന്റെ രണ്ടാം നിലയിലാണ് രഞ്ജിത്ത് കുടുംബസമേതം താമസിച്ചിരുന്നത്. പച്ചക്കറി കൃഷിക്ക് ഇടയിലായി രണ്ട് പ്ലാസ്റ്റിക് പാത്രങ്ങളില്‍ 17 കഞ്ചാവ് ചെടികളാണ് രഞ്ജിത്ത് വളര്‍ത്തിയിരുന്നത്. ഷാഡോ പൊലീസിന് ലഭിച്ച രഹസ്യ സന്ദേശത്തേത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രഞ്ജിത്ത് പിടിയിലായത്.