കോട്ടയം: മലയാളികളെ ചിരിപ്പിച്ച സിനിമ,സീരിയല്‍, നാടക നടന് ഖാലിദ് അന്തരിച്ചു. വൈക്കത്ത് സിനിമ ഷൂട്ടിങ് ലൊക്കേഷനില്‍ വച്ചാണ് മരണം. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കൊച്ചിന് നാഗേഷ് എന്നാണ് ആദ്യ കാലത്ത് അദ്ദേഹം അറിയപ്പെട്ടിരുന്നത്.
സൈക്കിള്‍ യജ്ഞക്കാരനായി കലാജീവിതം ആരംഭിച്ച ഖാലിദ് കലാരംഗത്തു സജീവമായതിനു പിന്നാലെ ഫാ. മാത്യു കോതകത്ത് സമ്മാനിച്ച പേരാണ് കൊച്ചിന് നാഗേഷ്.
also read: മീന്‍ വാങ്ങുമ്പോള്‍ സൂക്ഷിക്കൂ!, പിടികൂടിയത് 150 കിലോയോളം പഴകിയ മത്സ്യം, കര്‍ശന പരിശോധന
‘മറിമായം’ എന്ന ഹാസ്യപരിപാടിയിലെ സുമേഷ് എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.ഫോര്‍ട്ടുകൊച്ചി ചുള്ളിക്കല്‍ സ്വദേശിയാണ്.
കാമറാമാന് ഷൈജു ഖാലിദിന്റെയും സംവിധായകന് ഖാലിദ് റഹ്മാന്റെയും പിതാവാണ്, ആലപ്പി തിയറ്റഴ്സ് അംഗമായിരുന്ന ഖാലിദ് അറിയപ്പെടുന്ന ഗായകനുമായിരുന്നു.