കോട്ടയം: മത്സ്യവ്യാപാര സ്ഥാപനങ്ങളില്‍ നിന്ന് 150 കിലോയോളം പഴകിയ മത്സ്യം പിടികൂടി. കാഞ്ഞിരപ്പള്ളി താലൂക്കിലാണ് സംഭവം. ആരോഗ്യ ,ഫിഷറീസ് വകുപ്പിന്റെയും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലായിരുന്നു പരിശോധന.
വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. പൊന്‍കുന്നം,കാഞ്ഞിരപ്പള്ളി, മുണ്ടക്കയം എരുമേലി എന്നിവിടങ്ങളിലെ മത്സ്യവ്യാപാര സ്ഥാപനങ്ങളില്‍ നടത്തിയ സംയുക്ത പരിശോധനയിലാണ് 150 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തത്.
also read : കടം പെരുകി, ആഡംബരത്തിന്റെ അവസാന വാക്കായ ഗ്ലോബല്‍ ഡ്രീം 2 ആക്രിവിലയ്ക്ക് പൊളിക്കാന്‍ ഒരുങ്ങുന്നു
കാഞ്ഞിരപ്പള്ളിയിലും, പൊന്‍കുന്നത്തും ഓരോ കടകളില്‍ നിന്ന് 60 കിലോ വീതം പഴകിയ മത്സ്യം പിടിച്ചെടുത്തു. മുണ്ടക്കയത്തും എരുമേലിയിലുമായി 90 കിലോ മത്സ്യം കണ്ടെടുത്തു.പൊന്‍കുന്നത്ത് മതിയായ രേഖകളില്ലാതെ പ്രവര്‍ത്തിച്ച ഒരു കട അടച്ചുപൂട്ടാന്‍ നിര്‍ദേശമുണ്ട്.
നിയമ ലംഘനം കണ്ടെത്തിയ13 കടകള്‍ക്ക് നോട്ടീസും നല്കി. വിവിധ മത്സ്യ വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്.ഇത് കൂടുതല്‍ പരിശോധനയ്ക്കായി അയക്കും.മുണ്ടക്കയത്ത് ഏഴ് കടകളിലും എരുമേലിയില്‍ ആറ് കടകളിലുമാണ് പരിശോധന നടന്നത്.