ലോകത്തിലെ ഏറ്റവും വലിയ ക്രൂയിസ് കപ്പല്‍ പൊളിക്കാന്‍ പോവുന്നുവെന്ന് റിപ്പോര്‍ട്ട്. അത്യാധുനിക സൗകര്യങ്ങള്‍ ഉള്ള ഗ്ലോബല്‍ ഡ്രീം 2 എന്ന ക്രൂയിസ് കപ്പലാണ് പൊളിക്കാന്‍ പോകുന്നത്. സാമ്പത്തിക സ്ഥിതി അതീവ മോശമായതിനെ തുടര്‍ന്നാണ് ഇത്തരം തീരുമാനത്തലേക്ക് കപ്പല്‍ ഉടമസ്ഥര്‍ എത്തിയത്.
#ships #cruiseships #Global #Dream crushed. The 208,000-ton Global Dream cruise ship, a leviathan for almost 10,000 passengers with a full theme park, etc., is 80% complete. Its sister Global Dream II's keel has been laid. Will both head straight to the scrapyard? 1/ pic.twitter.com/sNDCtT6bmN
— USAS – History, Travel, Tech, Equality (@USAS_WW1) June 20, 2022
ആഡംബരത്തിന്റെ അവസാന വാക്കായിരുന്നു ഗ്ലോബല്‍ ഡ്രീം 2. 2500 കാബിനുകളിലായി 9000 പേര്‍ക്ക് യാത്ര ചെയ്യാവുന്ന 342 മീറ്റര്‍ നീളമുള്ള കൂറ്റന്‍ ആഡംബര കപ്പല്‍ ജര്‍മനിയിലെ കപ്പല്‍ നിര്‍മ്മാണ ശാലയില്‍ ഇപ്പോള്‍ നിര്‍മ്മാണം നിര്‍ത്തി വെച്ചിരിക്കുകയാണ്.
also read: ഭാര്യാവീട്ടീല് കഞ്ചാവ് കൃഷി, ബിജെപി നേതാവിന്റെ മരുമകന് അറസ്റ്റില്‍
വലുപ്പം കൊണ്ട് ലോകത്തെ ആറാമത്തെ വലിയ ക്രൂയിസ് കപ്പലാണ് ഗ്ലോബല്‍ ഡ്രീം 2. കപ്പലിന്റെ നിര്‍മ്മാണത്തിന്റെ അവസാന ഘട്ടമെത്തിയപ്പോള്‍ പണമില്ലാതെ കമ്പനി ബുദ്ധിമുട്ടിലായി. പിന്നാലെ ഉടമസ്ഥരും മാതൃകമ്പനിയും കിട്ടാക്കടം പെരുകി പെരുകി പാപ്പരാകുകയും ചെയ്തു.
2/ #ships #cruiseships #GlobalDream twins would have the highest passenger capacity of any ships EVER built. Germany’s MV Werften Wismar shipyard was building them for now bankrupt Genting Cruise Lines of #HongKong to target the family-oriented Asian market. pic.twitter.com/Ev9u5w3saX
— USAS – History, Travel, Tech, Equality (@USAS_WW1) June 20, 2022
സാമ്പത്തിക സ്ഥിതി അതീവ മോശമായതിനെ തുടര്‍ന്ന് കപ്പല്‍ വില്‍ക്കാനുള്ള തീരുമാനത്തിലായിരുന്നു ഉടമസ്ഥര്‍. അങ്ങനെ വില്‍പ്പനയ്ക്ക് വെച്ച കപ്പല്‍ വാങ്ങാന്‍ ആരുമെത്തിയതുമില്ല. മാത്രമല്ല കപ്പല്‍ ശാലയില്‍ നിന്നും കപ്പല്‍ മാറ്റുവാനുള്ള സമയവും ആയി. വില്‍പ്പന നടക്കില്ലെന്നു ഉറപ്പായത്തോടു കൂടി കപ്പല്‍ പൊളിച്ചു മാറ്റുവാനാണ് കമ്പനിയുടെ തീരുമാനം.