തിരുവനന്തപുരം: ഭാര്യാവീട്ടിലെ ടെറസില്‍ കഞ്ചാവ് കൃഷി നടത്തിയ ബിജെപി നേതാവിന്റെ മരുമകന് അറസ്റ്റില്‍. തിരുവനന്തപുരത്താണ് സംഭവം. വിളപ്പില്‍ശാലയില്‍ കഞ്ചാവ് കൃഷി ചെയ്ത രഞ്ജിത്തിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
വീടിന്റെ ടെറസില്‍ നിന്ന് 18 കഞ്ചാവ് ചെടികള്‍ കണ്ടെത്തി.
തിരുവനന്തപുരം റൂറല്‍ പൊലീസ് മേധാവിക്ക് വീടിന്റെ ടെറസില്‍ കഞ്ചാവ് കൃഷി നടത്തുന്നു എന്ന രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ബിജെപി നേതാവായ സന്തോഷിന്റെ മകളുടെ ഭര്‍ത്താവാണ് അറസ്റ്റിലായ രഞ്ജിത്ത്.
also read: കണക്കിൽ 100, ഇംഗ്ലീഷിൽ 99; എസ്എസ്എൽസിക്ക് ഉന്നതവിജയം നേടി സൂര്യ-ജ്യോതിക ദമ്പതികളുടെ മകൾ ദിയ
പട്ടികജാതി മോര്‍ച്ച ജില്ലാ പ്രസിഡന്റും തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് മലയിന്‍കീഴ് ഡിവിഷന് ബിജെപി സ്ഥാനാര്‍ഥിയുമായിരുന്നു സന്തോഷ്. ഭാര്യ വീട്ടിലാണ് രഞ്ജിത്ത് വര്‍ഷങ്ങളായി താമസിക്കുന്നത്. സുഹൃത്തില്‍ നിന്നാണ് രഞ്ജിത്തിന് ചെടികള്‍ ലഭിച്ചത്.