കോഴിക്കോട്: ഗുജറാത്തില്‍ വാഹനാപകടത്തില്‍ മലയാളിയായ കന്യാസ്ത്രീക്ക് ദാരുണാന്ത്യം. കോഴിക്കോട് കോടഞ്ചേരി നൂറാംതോട് സ്വദേശിനിയാണ് മരിച്ചത്. നൂറാംതോട് ഈട്ടിക്കാട്ടില്‍ സിസ്റ്റര്‍ ഗ്രേയ്സ് ജോസ് എഫ്സിസി യാണ് ഗുജറാത്തില്‍ വാഹനാപകടത്തില്‍ മരിച്ചത്.
നാല്‍പ്പത്തിയാറ് വയസ്സായിരുന്നു. ഗുജറാത്തിലെ രാജ്കോട്ട് മിഷനില്‍ ജോലിചെയ്തു വരികയായിരുന്നു. ശനിയാഴ്ച വൈകുന്നേരം പ്രാര്‍ഥനയ്ക്കായി സ്കൂട്ടറില്‍ പോകവേ ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
പിതാവ്: പരേതനായ ജോസഫ്. മാതാവ്: മേരി. സഹോദരങ്ങള്‍: ജോണ്സണ്, ജോര്‍ജ്, ഫാ. ആന്റണി ( എം.എസ്.എഫ്.എസ്, നാഗാലാന്‍ഡ് ), എല്‍സി. സംസ്കാരം ഗുജറാത്തിലെ രാജ്കോട്ടില്‍ നടത്തി.