ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മുന്നിലുള്ള ബോളിവുഡ് താരങ്ങളില്‍ ഒരാളാണ് നടന് സോനു സൂദ്. സോനുവിന്റെ നന്മ നിറഞ്ഞപ്രവര്ത്തനങ്ങള് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു. ഇപ്പോഴിതാ ഒരു പെണ്‍കുട്ടിക്ക് ശസ്ത്രക്രിയ നടത്താന്‍ ആവശ്യമായ പണം നല്‍കിയിരിക്കുകയാണ് സോനു.
നാല് കൈകളും കാലുകളുമായി ജനിച്ച ചൗമുഖി എന്നു പേരുള്ള ഒരു ചെറിയ പെണ്‍കുട്ടിയ്ക്കാണ് സോനു കൈത്താങ്ങായത്. ശസ്ത്രക്രിയയിലൂടെ ഇത് മാറ്റിയെടുക്കാനുള്ള പണമില്ലായിരുന്നു ചൗമുഖിയുടെ മാതാപിതാക്കള്‍ക്ക്. കുഞ്ഞിന്റെ അവസ്ഥ മനസ്സിലാക്കിയ സോനു ശസ്ത്രക്രിയയ്ക്ക് വേണ്ട മുഴുവന്‍ പണവും നല്കി.
തന്റ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് സോനു ഇക്കാര്യം അറിയിച്ചത്. ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായി എന്നും അദ്ദേഹം ആരാധകരെ അറിയിച്ചു. നിരവധി ആളുകളാണ് ഇദ്ദേഹത്തിന് ആശംസകള്‍ അര്‍പ്പിച്ചു കൊണ്ട് രംഗത്തെത്തുന്നത്.