അധ്യാപകരും വിദ്യാർഥികളും തമ്മിലുള്ള ഹൃദയസ്പർശിയായ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. പ്രസവാവധിക്കു പോയ അധ്യാപിക തന്റെ കുഞ്ഞുമായി തിരിച്ച് വിദ്യാർഥികളുടെ അടുത്തെത്തുന്നാണ് വീഡിയോയിൽ.
വന്‍ സ്വര്‍ണവേട്ട, കരിപ്പൂരില്‍ പിടികൂടിയത് ഒരു കോടിയോളം രൂപ വിലമതിക്കുന്ന സ്വര്‍ണം
അധ്യാപികയെയും കുട്ടിയെയും ആവേശഭരിതമായാണ് കുട്ടികൾ സ്വീകരിക്കുന്നത്. വീഡിയോ വൈറലായി കഴിഞ്ഞു. ഗുഡ്ന്യൂസ്കറസ്പോണ്ടന്റ് എന്ന ഇൻസ്റ്റഗ്രാം പേജിൽ പ്രത്യക്ഷപ്പെട്ടത്. കുഞ്ഞിനേയും തങ്ങളുടെ പ്രിയ അധ്യാപികയേയും കാണാൻ കുട്ടികൾ ഓടിയെത്തുന്നതും ടീച്ചറെ ഒരുപാട് മിസ് ചെയ്തെന്ന് കുട്ടികൾ പറയുന്നതുമെല്ലാം വീഡിയോയിൽ കാണാം.
‘ജൂലിയ മിസ്’ എന്നു വിളിച്ചാണ് വിദ്യാർഥികൾ അധ്യാപികയുടെ അടുത്തേക്ക് ഓടിയെത്തുന്നത്. അധ്യാപിക അവരെ സ്നേഹപൂർവം ചേർത്തുനിർത്തി കുഞ്ഞിനെ കാണിച്ചുകൊടുക്കുന്നുണ്ട്. ഇത് ആൺകുട്ടിയാണോ പെൺകുട്ടിയാണോ എന്നെല്ലാം കുട്ടികൾ ടീച്ചറോട് വിശേഷം തിരക്കുന്നുമുണ്ട്. പെൺകുട്ടിയാണെന്ന് ടീച്ചർ മറുപടി പറയുന്നതും വീഡിയോയിൽ കാണാം.