തൃശൂര്‍: കൊച്ചുമകനുമായി മുത്തശി കിണറ്റില്‍ച്ചാടി ജീവനൊടുക്കി. തൃശ്ശൂര്‍ ജില്ലയിലെ കിഴിപ്പുള്ളിക്കരയിലാണ് നടുക്കുന്ന സംഭവം. പണിക്കശേരി വീട്ടില്‍ അജയന്റെ ഭാര്യ അംബികയും കൊച്ചുമകന് ഏഴു വയസുകാരന് ആദിഷുമാണ് കിണറ്റില്‍ വീണ് മരിച്ചത്.
മരണത്തിന് മറ്റാരും ഉത്തരവാദിയല്ലെന്ന കുറിപ്പ് കണ്ടെടുത്തു. കൊച്ചുമകനേയും തന്നേയും ഒന്നിച്ച് അടക്കം ചെയ്യണമെന്ന് കുറപ്പില്‍ എഴുതിയിട്ടുണ്ട്. അംബികയുടെ കയ്യക്ഷരമാണ് കത്തിലെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. കൊച്ചുമകനെ ഉപേക്ഷിച്ച് മുത്തശിയുടെ മകള്‍ മറ്റൊരാള്‍ക്കൊപ്പം പോയിരുന്നു. മകള്‍ വിവാഹ മോചിതയായിരുന്നു. എന്നാല്‍ മകനെ കൂടെ താമസിപ്പിച്ചിരുന്നില്ല. അംബികയ്ക്കു ആരോഗ്യപ്രശ്നങ്ങള്‍ അലട്ടിയിരുന്നു.
also read: ‘ഞാന്‍ ചക്കരക്കൊച്ചേ എന്ന് വിളിക്കും’, സരിത കൊച്ചുമകളെ പോലെയെന്ന് പിസി ജോര്‍ജ്
കുഞ്ഞിനെ പരിപാലിക്കാന്‍ ആരോഗ്യപ്രശ്നങ്ങള്‍ കാരണം പ്രയാസത്തിലായിരുന്നു. മകള്‍ വീട്ടിലേയ്ക്കു തിരിഞ്ഞുനോക്കാത്ത പ്രശ്നങ്ങളും മാനസിക വിഷമത്തിന് ഇടയാക്കിയിരുന്നു. തുടര്‍ന്നാണ് ജീവനൊടുക്കിയത്. കുട്ടിയേയും മുത്തശിയേയും കാണാതായപ്പോള്‍ അടുത്ത വീട്ടുകാര്‍ അന്വേഷിച്ചു.
അങ്ങനെയാണ്, മൃതദേഹം കിണറ്റില്‍ കണ്ടെത്തിയത്. കിഴുപ്പിള്ളിക്കര എസ്.എസ്.എ.എല്‍.പി. സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് ആദിഷ്. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്കു മാറ്റി. അസ്വാഭാവിക മരണത്തിന് അന്തിക്കാട് പൊലീസ് കേസെടുത്തു.