കോട്ടയം: സരിത എസ് നായര്‍ തനിക്ക് കൊച്ചുമകളെ പോലെയെന്ന് പിസി ജോര്‍ജ്. സ്വകാര്യ ചാനലില്‍ സരിതാ നായരും പി.സി ജോര്‍ജുമായുള്ള ഫോണ്‍ സംഭാഷണം പുറത്തുവന്നതിന് പിന്നാലെയാണ് വിശദീകരണവുമായി പി.സി ജോര്‍ജ് രംഗത്തെത്തിയത്.
സരിതയെ ഞാന്‍ ചക്കരക്കൊച്ചേ എന്നാണ് വിളിക്കുന്നത്, കാരണം എനിക്കവള് എന്റെ കൊച്ചുമകളെപ്പോലെയാണെന്നാണ് പി.സി പറഞ്ഞത്. ഒരു വ്യവസായ സംരഭം നടത്താന്‍ ഇറങ്ങിത്തിരിച്ചിട്ട് കേരളത്തിലെ രാഷ്ട്രീയ നരാധമന്മാര് നശിപ്പിച്ചുകളഞ്ഞ ഒരു പാവം സ്ത്രീയാണ് അവരെന്നും അദ്ദേഹം പറഞ്ഞു.