കൊല്ലം: വൃദ്ധയായ അമ്മയെ തൂണില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ച മകള്‍ക്കെതിരെ കേസെടുത്ത് പോലീസ്. കൊല്ലം ജില്ലയിലെ പത്തനാപുരത്താണ് സംഭവം. നെടുമ്പ്രത്ത് സ്വദേശി ലീലാമ്മയ്്ക്കാണ് മര്‍ദ്ദനമേറ്റത്. ഇന്നലെ വൈകീട്ടാണ് സംഭവം.
ലീലാമ്മയെ സ്വത്ത് സംബന്ധമായ വിഷയത്തെ ചൊല്ലി മകള്‍ ലീന നിരന്തരമായി മര്‍ദ്ദിക്കുമായിരുന്നെന്ന് അയല്‍വാസികള്‍ പറയുന്നു. കഴിഞ്ഞ ദിവസം ലീന ലീലാമ്മയെ വീടിന് മുന്പില് കെട്ടിയിട്ട് മര്‍ദ്ദിക്കുകയായിരുന്നു. സംബവം കണ്ട് പഞ്ചായത്ത് അംഗവും അയല്‍വാസികളും ഓടിയെത്തി.
also read: ഗുരുവായൂരിലെ ഥാര്‍ സ്വന്തമാക്കി വിഘ്നേഷ് വിജയകുമാര്‍, ലേലം ഉറപ്പിച്ചത് 43 ലക്ഷത്തിന്
ഇക്കാര്യം ചോദിച്ചെത്തിയ പഞ്ചായത്തംഗം ഹര്‍ഷയെയും ലീന മര്‍ദ്ദിച്ചതായും പരാതിയുണ്ട്. മര്‍ദ്ദനത്തില്‍പരിക്കേറ്റ വാര്‍ഡ് മെമ്പറെ പത്താനാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹര്‍ഷയുടെ പരാതിയില്‍ യുവതിക്കെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട് മകള്‍ നിരന്തരം മര്‍ദ്ദിക്കാറുണ്ടെന്ന് ലീലാമ്മ പോലീസിനോട് പറഞ്ഞു.