കൊച്ചി: കൂലിയെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിലെ ലോറിയുമായി മുങ്ങി ഡ്രൈവര്‍. ഇയാളെ പിന്നീട് ടോള്‍ പ്ലാസയില്‍ തടഞ്ഞ് അഞ്ചാലുംമൂട് പൊലീസ് കസ്റ്റഡിയിലെടുത്തു. ഡ്രൈവര്‍ തിരുനല്‍വേലി സ്വദേശി അമര്‍ സിങ്ങിനെ (40)യാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഇയാളെ പിന്നീട് എറണാകുളം ഹാര്‍ബര്‍ പൊലീസിന് കൈമാറി. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് അമര്‍ സിങ് ലോറിയുമായി കടന്നത്. സ്ഥാപനത്തിലെ ഹെവി വാഹനങ്ങളിലെ ഡ്രൈവറായ അമര്‍ സിങ് സ്ഥാപനം ഉടമയുമായി കൂലിയെച്ചൊല്ലി തര്‍ക്കമുണ്ടായിരുന്നു.
ഇതിന് പിന്നാലെ 14 വീല്‍ ലോറിയുമായി കടന്നു. സംഭവത്തെ തുടര്‍ന്ന് സ്ഥാപനം ഉടമ പൊലീസില്‍ പരാതിനല്‍കുകയായിരുന്നു. അഞ്ചാലുംമൂട് പൊലീസ് പുലര്‍ച്ചെ മുതല്‍ കൊല്ലം ബൈപാസിലെ ടോള്‍ പ്ലാസയില്‍ നടത്തിയ പരിശോധനയ്ക്കിടെയാണ് രാവിലെ 8 മണിയോടെ ലോറി കസ്റ്റഡിയിലെടുക്കാനായത്.