കോഴിക്കോട്: വീട്ടുകാര്‍ പിടിച്ചുകൊണ്ടുപോയ കോഴിക്കോട് സ്വദേശിനിയെ ലെസ്ബിയന്‍ പങ്കാളിക്കൊപ്പം വിട്ടു. ജീവിതപങ്കാളികളായ പെണ്‍കുട്ടികള്‍ക്ക് ഒന്നിച്ചുജീവിക്കാന്‍ ഹൈക്കോടതി അനുമതിമതി നല്‍കിയതിന് പിന്നാലെയാണ് കോഴിക്കോട് സ്വദേശിനിയെ പങ്കാളിക്കൊപ്പം വിട്ടത്.
ആലുവ സ്വദേശി ആദില സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹര്‍ജിയിലാണ് നടപടി. തന്റൊപ്പം വീടുവിട്ടിറങ്ങി വന്ന പങ്കാളിയെ വീട്ടുകാര്‍ ബലമായി പിടിച്ചുകൊണ്ടുപോയെന്ന് ആദില പോലീസില്‍ പരാതി നല്‍കിയിരുന്നു.
also read: സ്കൂളുകള്‍ ജൂണ്‍ ഒന്നിന് തുറക്കും, മാസ്ക് നിര്‍ബന്ധം, സ്കൂളിന് മുന്നില്‍ പോലീസ് കാവല്‍
കോഴിക്കോട് താമരശേരി സ്വദേശിയാണ് ആദിലയുടെ പങ്കാളി. സൗദിയിലെ പഠനത്തിനിടെയാണ് ആലുവ സ്വദേശിയായ ആദില നസ്റിന് താമരശ്ശേരി സ്വദേശിയായ 23 കാരിയുമായി അടുക്കുന്നത്. എന്നാല്‍ ഇരുവരുടെയും പ്രണയം വീട്ടുകാര്‍ അറിഞ്ഞതോടെ എതിര്‍പ്പായി.