കൊച്ചി: പത്ത് മാസം പ്രായമുള്ള കുഞ്ഞിനെ ക്രൂരമായി മര്‍ദിച്ച കേസില്‍ ആയ അറസ്റ്റില്‍. കൊച്ചിയിലാണ് സംഭവം. പിറവം നാമക്കുഴി തൈപറമ്പില്‍ സാലി മാത്യു (48) ആണു പിടിയിലായത്. ഉറങ്ങാത്തതിനായിരുന്നു സാലി കുഞ്ഞിനെ ഉപദ്രവിച്ചത്. മുഖത്തടിയേറ്റ് കുഞ്ഞിന്റെ കര്‍ണപുടം പൊട്ടിയിരുന്നു.
കഴിഞ്ഞ 21നാണ് കേസിനാസ്പദമായ സംഭവം. എരുവേലി സ്വദേശിയായ ഡോക്ടറുടെ വീട്ടില്‍ കുഞ്ഞിനെ പരിചരിക്കാനെത്തിയ സാലി കുട്ടി ഉറങ്ങാത്തിന്റെ ദേഷ്യത്തില്‍ മുഖത്തിടിക്കുകയായിരുന്നു. ഈ ദൃശ്യങ്ങള്‍ മാതാപിതാക്കള്‍ സിസി ടിവിയില്‍ കണ്ടതിനെ തുടര്‍ന്ന് ഇവരെ അന്ന് തന്നെ ജോലിയില്‍ നിന്നും പറഞ്ഞ് വിടുകയും ചെയ്തു.
also read: പുത്തന്‍ ബൈക്ക് കൂട്ടുകാരെ കാണിച്ച് മടങ്ങവെ കാറുമായി കൂട്ടിയിടിച്ചു, 19കാരന് ദാരുണാന്ത്യം
എന്നാല്‍ പിന്നീട് കുഞ്ഞിന്റെ ചെവിയില്‍നിന്ന് രക്തം വരുന്നത് ശ്രദ്ധയില്‍പ്പെട്ട് ചികിത്സ തേടിയപ്പോഴാണ് കര്‍ണപുടം പൊട്ടിയെന്ന് വ്യക്തമായത്. തുടര്‍ന്ന് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കോടതിയില്‍ ഹാജറാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.