ചേര്‍ത്തല: ആലപ്പുഴയില്‍ പിഞ്ചുകുഞ്ഞിനെ അമ്മ പ്ലാസ്റ്റിക് കൂടിലാക്കി വീടിന് സമീപത്തെ തോട്ടിലെറിഞ്ഞു. സംഭവം നേരില്‍ കണ്ട ഭര്‍തൃ സഹോദരന് കുട്ടിയുടെ ജീവന് രക്ഷിച്ചു. ഇരുപത്തിയൊന്ന് ദിവസം പ്രായമുള്ള കുഞ്ഞിനെയാണ് അമ്മ തോട്ടിലെറിഞ്ഞത്.
ഇപ്പോള്‍ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണ് കുട്ടി. ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ചേര്‍ത്തല അര്‍ത്തുങ്കല്‍ ചേന്നവേലിയില്‍ വ്യാഴാഴ്ച വൈകീട്ടായിരുന്നു സംഭവം.
also read: വീടിന്റെ ഭിത്തി മറിഞ്ഞ് ദേഹത്ത് വീണു; അഞ്ചര വയസ്സുകാരന് ദാരുണന്ത്യം
ഏഴാം മാസം പ്രസവിച്ചതിനാല്‍ അമ്മയും കുഞ്ഞും വീട്ടിലെ മുറിയില്‍ പ്രത്യേക നിരീക്ഷണത്തിലായിരുന്നു. മൂത്തമകനെ കാണാതാത്തതിന്റെ വിഷമത്തിലാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന് അവര്‍ പറഞ്ഞു. അതേസമയം, യുവതിക്ക് മാനസിക അസ്വസ്ഥതകളുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞതായി പൊലീസ് അറിയിച്ചു.
യുവതിയെ മാനസികാരോഗ്യ വിദഗ്ദരെ കാണിക്കാന്‍ നിര്‍ദേശം നല്‍കിയതായി അര്‍ത്തുങ്കല്‍ പൊലീസ് ഉദ്യോഗസ്ഥന് പി ജി മധു പറഞ്ഞു.