തൊടുപുഴ : വീടിന്റെ ഭിത്തി മറിഞ്ഞു വീണ് അഞ്ചര വയസ്സുകാരന് ദാരുണന്ത്യം. മുളപ്പുറം ഈന്തുങ്കല്‍ പരേതനായ ജെയ്സണിന്റെ മകന് റയാന് ജോര്‍ജ് ജെയ്സണ്‍ ആണ് മരിച്ചത്. കളിച്ചുകൊണ്ടിരിക്കെയാണ് കുഞ്ഞിന്റെ ദേഹത്തേക്ക് ഭിത്തി മറിഞ്ഞുവീണത്.
ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിക്കാണ് അപകടം ഉണ്ടായത്. പഴയ വീടിന്റെ മേല്‍ക്കൂര പൊളിച്ചുവിറ്റിരുന്നു. എന്നാല്‍ ഭിത്തി പൊളിച്ചു നീക്കിയിരുന്നില്ല. കഴിഞ്ഞദിവസം പെയ്ത മഴയില്‍ കുതിര്‍ന്ന ഭിത്തി, കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ ദേഹത്തേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു.
also read: 40 കിമീ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യത, അടുത്ത മണിക്കൂറുകളില്‍ ഇടിയോടുകൂടിയ പെരുമഴ, ജാഗ്രത
ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടന്‍ തന്നെ മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മുളപ്പുറം അങ്കണവാടിയിലെ വിദ്യാര്‍ത്ഥിയാണ്. രേഷ്മയാണ് അമ്മ.