കായംകുളം: കാമുകനൊപ്പം ഒരാഴ്ച മുമ്പ് വീടുവിട്ടിറങ്ങിയ വിദ്യാര്‍ത്ഥിയും കാമുകനും മയക്കുമരുന്നുമായി പോലീസ് പിടിയില്‍. കണ്ടല്ലൂര്‍ വടക്ക് ബിനു ഭവനത്തില്‍ താമസിച്ചുവരുന്ന കായംകുളം കണ്ണമ്പള്ളിഭാഗം ചാലില്‍ വടക്കതില്‍ വീട്ടില്‍ അനീഷ് (24), പ്ലസ് ടു വിദ്യാര്‍ഥിയായ കായംകുളം കണ്ണമ്പള്ളി ഭാഗത്ത് താമസക്കാരിയായ ആര്യ (18) എന്നിവരാണ് പിടിയിലായത്.
വിപണിയില്‍ മൂന്നര ലക്ഷം രൂപ വിലവരുന്ന 67 ഗ്രാം എം.ഡി.എം.എയുമായാണ് ഇരുവരെയും ജില്ല പൊലീസ് മേധാവിയുടെ ഡാന്‍സാഫ് സ്ക്വാഡ് അറസ്റ്റ് ചെയ്തത്. അനീഷിന്റെയും ആര്യയുടെയും ശരീരത്തിലും ആര്യയുടെ ബാഗിലുമായാണ് എം.ഡി.എം.എ മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നത്.
also read: പെട്ടെന്ന് പെട്രോള്‍ നല്‍കിയില്ല, പമ്പിലെ ജീവനക്കാരനെ തലക്കടിച്ച് വീഴ്ത്തി യുവാവ്, നടുക്കം
ബംഗളൂരുവില്‍ നിന്ന് സ്വകാര്യ ബസില്‍ ഇന്നലെ പുലര്‍ച്ചെ കായംകുളം കെ.എസ്.ആര്.ടി.സി ബസ് സ്റ്റേഷന് സമീപം വന്നിറങ്ങിയപ്പോഴാണ് ഇവര്‍ പിടിയിലായത്. കഴിഞ്ഞ ബുധനാഴ്ചയാണ് ആര്യ അനീഷിനൊപ്പം വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയത്. ഇവര്‍ നിയമ പരമായി വിവാഹം ചെയ്തിട്ടുണ്ടോ എന്ന് പരിശോധിച്ചുവരികയാണെന്ന് കായംകുളം ഡിവൈ.എസ്.പി അലക്സ് ബേബി പറഞ്ഞു.