ചെറുവത്തൂര്‍: പുഴയില്‍ ഒഴുക്കില്‍പെട്ട് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. കാസര്‍കോട് ജില്ലയിലാണ് സംഭവം. മാവിലാക്കടപ്പുറം വെളുത്ത പൊയ്യയിലെ കെ.സി. ഷുക്കൂറിന്റെ മകന് ബിലാല്‍ ആണ് മരിച്ചത്. പതിനേഴ് വയസ്സായിരുന്നു.
ചീമേനി കാക്കടവ് പുഴയില്‍ കൂട്ടുകാരുമൊത്ത് കുളിക്കാന്‍ ഇറങ്ങിയതായിരുന്നു ബിലാല്‍. പുഴയുടെ മധ്യത്തിലേക്ക് നീന്തിയ ബിലാല്‍ ഒഴുക്കില്‍പ്പെട്ട് മുങ്ങിത്താഴുകയായിരുന്നു. സുഹൃത്തുക്കള്‍ രക്ഷിക്കാന്‍ ശ്രമിച്ചുവെങ്കിലും നടന്നില്ല.
also read: മദ്യപിച്ച് തര്‍ക്കം, സഹോദരനെ മുണ്ട് കഴുത്തില്‍ കുരുക്കി കൊന്ന് യുവാവ്, അറസ്റ്റ്
തുടര്‍ന്ന് നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന് നാട്ടുകാര്‍ ഓടിയെത്തിയെങ്കിലും ഫലമുണ്ടായില്ല. കാടങ്കോട് ഗവ. ഫിഷറീസ് ഹയര്‍ സെക്കന്‍ഡറിയിലെ പ്ലസ് വണ്‍ കൊമേഴ്സ് വിദ്യാര്‍ഥിയാണ് ബിലാല്‍.