തിരുവനന്തപുരം: വിഴിഞ്ഞം മത്സ്യബന്ധന ഹാർബർ വഴി മത്സ്യബന്ധനത്തിന് പോയി കാണാതായ മൂന്നു മത്സ്യത്തൊഴിലാളികളെയും കണ്ടെത്തി. മുഹമ്മദ് ഹനീഫ (57), അൻവർ (43), മീരാ സാഹിബ് (52) എന്നിവരെയാണ് കണ്ടെത്തിയത്. തമിഴ്നാട് തീരത്ത് നിന്നാണ് മൂന്നുപേരെയും കണ്ടെത്തിയത്. ഇവർ സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.
കഴിഞ്ഞ ദിവസം നാലരയോടയൊണ് ഇവർ മത്സ്യബന്ധനത്തിന് പോയത്. കോസ്റ്റ് ഗാർഡാണ് കടലിൽ ഷജീറ എന്ന ബോട്ട് കണ്ടെത്തിയത്. തിരുവനന്തപുരത്തെ ജില്ലാ ദുരന്ത നിവാരണ സെല്ലിന്റെ നിർദ്ദേശം അനുസരിച്ചാണ് കോസ്റ്റ് ഗാർഡ് കടലിൽ തിരച്ചിൽ നടത്തിയത്. ബോട്ട് 8.10ഓടെയാണ് കടലിൽ കുടുങ്ങിയ ബോട്ട് കണ്ടെത്തിയത്.
കടൽ പ്രക്ഷുബ്ധമായ സാഹചര്യത്തിൽ കോസ്റ്റ് ഗാർഡ് കപ്പൽ മൂന്ന് മത്സ്യത്തൊഴിലാളികളെയും കപ്പലിൽ കയറ്റി വിഴിഞ്ഞത്തേക്ക് കൊണ്ടുവരുന്നുണ്ട്. ഇവരെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും.