തൃശൂര്‍: സ്വകാര്യ ബസ്സില്‍ നിന്ന് തെറിച്ച് വീണ് യുവതിക്ക് പരിക്ക്. തൃശൂരിലാണ് സംഭവം. മതിലകം സ്വദേശിയായ 23 കാരി അലീനയ്ക്കാണ് ബസ്സില്‍ നിന്ന് വീണ് പരിക്കേറ്റത്. ബസ് അമിത വേഗത്തിലാണ് ഓടിച്ചിരുന്നതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.
യുവതിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൃശൂരിലേക്ക് പോകുകയായിരുന്നു ബസ്. ബസ്സിന്റെ ഡോറിന്റെ സമീപത്തായാണ് അലീന നിന്നിരുന്നത്. കാട്ടൂര്‍ റോഡില്‍ നിന്ന് ബൈപ്പാസിലേക്ക് തിരിയുന്നതിനിട അലീന തെറിച്ച് റോഡിലേക്ക് വീഴുകയായിരുന്നു.
ബസ് അമിത വേഗത്തിലാണ് ഓടിച്ചിരുന്നതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. മാത്രമല്ല, അനധികൃതമായി റൂട്ട് തെറ്റിച്ചാണ് ബസ് ഓടിയിരുന്നതെന്നും നാട്ടുകാര്‍ പറഞ്ഞു. മെയിന്‍ റോഡിലൂടെ പോകേണ്ടിയിരുന്ന ബസ് എന്നാല്‍ ബൈപ്പാസ് റോഡിലൂടെ പോയെന്നതിനുള്ള സിസിടിവി ദൃശ്യങ്ങളും അപകടത്തിന്റെ ദൃശ്യങ്ങളും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.