കൊല്ലം: ഒന്നാംക്ലാസ്സില്‍ ചേരാന്‍ പോകുന്ന തന്നെ അനുഗ്രഹിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്ക് കുഞ്ഞ് വിദ്യാര്‍ത്ഥിയുടെ കത്ത്. കൊല്ലത്ത് നിന്നുള്ള സിദ്ധി വിനായക് എന്ന കുട്ടിയാണ് വിദ്യാഭ്യാസമന്ത്രിക്ക് കത്തെഴുതിയത്. മന്ത്രി അപ്പുപ്പന് എന്ന് വിളിച്ച് അഭിസംബോധന ചെയ്താണ് കത്തയച്ചത്.
ശിവന്‍കുട്ടി അപ്പുപ്പനെന്നും കത്തില്‍ അഭിസംബോധന ചെയ്യുന്നുണ്ട്. ഈ കത്ത് നേരത്തെ മന്ത്രി പങ്കുവെച്ചിരുന്നു. മോന്റെ കത്തെനിക്ക് കിട്ടി. സ്കൂളില്‍ പോകുന്നതിലുള്ള മോന്റെ സന്തോഷത്തില്‍ ഞാനും പങ്കു ചേരുന്നു. നന്നായി പഠിക്കണം. മിടുക്കനായി വളരണം എന്ന് പറഞ്ഞാണ് മന്ത്രി കത്തിന്റെ ചിത്രം പങ്കുവെച്ചത്.
ഈ പോസ്റ്റിന് സിദ്ധി വിനായകിന്റെ മറുപടിയും വന്നിട്ടുണ്ട്. ‘പ്രിയപ്പെട്ട അപ്പൂപ്പ ,അപ്പൂപ്പന്റെ ഫെയ്സ് ബുക്ക് പോസ്റ്റ് അമ്മച്ചി കാണിച്ചു തന്നു, വായിച്ചു കേള്‍പ്പിക്കുകയും ചെയ്തു. എനിക്ക് ഒത്തിരി ഒത്തിരി സന്തോഷമായ്. എനിക്ക് മറുപടി തന്നല്ലോ അമ്മച്ചി പറഞ്ഞായിരുന്നു മറുപടി കിട്ടില്ലാന്ന്… ”- കുട്ടി പറയുന്നു.
”അമ്മച്ചി അപ്പൂപ്പനോട് പറഞ്ഞില്ല അല്ലേ എനിക്ക് കലാം ബുക്ക് ഓഫ് റെക്കോര്‍ഡും, ഇന്ത്യാബുക്ക് ഓഫ് റെക്കോര്‍ഡും ,ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡും കിട്ടിയത്, അമ്മച്ചി ടീച്ചറാണേലും അപ്പൂപ്പനെ പേടിയാ, എനിക്ക് പേടിയില്ലാട്ടോ, ഇഷ്ടം മാത്രേ ഉള്ളു ഒത്തിരി ഒത്തിരി സ്നേഹം, എനിക്കിച്ചിരി പിണക്കമുണ്ട് കേട്ടോ എന്നെ അപ്പൂപ്പനൊന്ന് വിളിച്ചില്ലല്ലോ, എന്നോട് മിണ്ടാനിഷ്ടമല്ലേ, അപ്പൂപ്പന് എന്നെ കാണാന്‍ കൊതിയില്ലെ, എനിക്ക് കൊതിയുണ്ട് ഒന്ന് കാണാനും മിണ്ടാനും എന്റെ സമ്മാനങ്ങള്‍ കാണിക്കാനുമെല്ലാം, സ്കൂളില്‍ പോകും മുന്നെ എന്നെ അനുഗ്രഹിക്കാന്‍ വരണെ കേട്ടോ’. ഇതായിരുന്നുകുട്ടിയുടെ മറുപടി. മോന്റെ സന്തോഷം കണ്ട് അതിയായ സന്തോഷം എനിക്കും ഉണ്ടാകുന്നു. തീര്‍ച്ചയായും മോനെ കാണാന്‍ വരും. അപ്പൂപ്പന് നല്കാന് ഒരു ഉമ്മ സൂക്ഷിച്ചുവെച്ചേക്കണമെന്ന് മന്ത്രി കുട്ടിയോട് പറഞ്ഞു.