പാകിസ്താനിലെ മുള്താനിയിൽ ഷെഹ്ബാസ് ഷെരീഫ് ആശുപത്രിയിൽ സിലിണ്ടർ പൊട്ടിത്തെറിച്ച് വൻ സ്ഫോടനം. അപകടത്തിൽ, 2 സ്ത്രീകൾ ഉൾപ്പെടെ 4 പേർക്ക് ഗുരുതരമായി പരിക്കേറ്റു. ആശുപത്രിയുടെ ഒന്നാം നിലയ്ക്കാണ് തീപിടിച്ചത്. ആശുപത്രിയിലെ ലബോറട്ടറിയിൽ സൂക്ഷിച്ചിരുന്ന ഒരു സിലിണ്ടർ പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് വിവരം.
ആശുപത്രിയിലുണ്ടായ സ്ഫോടനത്തിൽ പരിസരത്തെ കെട്ടിടങ്ങളുടെ ചില്ലുകൾ തകർന്നിട്ടുണ്ട്. പരിക്കേറ്റവരെയും മറ്റ് രോഗികളെയും നിഷ്താർ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ പ്രാഥമിക അന്വേഷണത്തിൽ സിലിണ്ടർ പൊട്ടിത്തെറിച്ചതിന്റെ തെളിവുകൾ ലഭിച്ചിട്ടില്ലെന്ന് എമർജൻസി റെസ്ക്യൂ യൂണിറ്റ് ഡയറക്ടർ പറയുന്നു. സ്ഫോടനത്തിന് കാരണം പരിശോധിച്ച് വരികയാണ്.