വൈക്കം: ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന പോലീസുദ്യോഗസ്ഥന് വാഹനാപകടത്തില്‍ ദാരുണാന്ത്യം. വൈക്കം വെള്ളൂര്‍ പോലീസ് സ്റ്റേഷന് എസ്.ഐ ടി.വി പുരം സ്വദേശി സജിയാണ് മരിച്ചത്. അമ്പത്തിമൂന്ന് വയസ്സായിരുന്നു.
അപകടത്തില്‍ തലയോലപ്പറമ്പ് പോലീസ് കേസെടുത്തു. ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു അപകടം. തലയോലപ്പറമ്പില്‍ വെച്ച് സജി ഓടിച്ചിരുന്ന ബൈക്കും എതിരെ വന്ന ടെംബോ ട്രാവലറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
ഗുരുതരമായി പരിക്കേറ്റ സജിയെ നാട്ടുകാര്‍ ചേര്‍ന്ന് തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ജീവന് രക്ഷിക്കാനായില്ല. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ സജിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. രാത്രി 11.15 ഓടെയാണ് മരണം സംഭവിച്ചത്.